കൊല്ലം: കൊല്ലം ജില്ലയില്‍ പെണ്‍ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഓച്ചിറ ഉള്‍പ്പെടെയുളള ജില്ലയിലെ പ്രദേശങ്ങളില്‍ നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ക്ക് പിന്നില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. 'തോട്ടയിടുന്നതും' ക്വട്ടേഷന്‍ നടപ്പാക്കുന്നതും ഇവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്ത്രീകള്‍ 'തോട്ടയിടേണ്ട' ആളിന്റെ അടുത്ത് അണിഞ്ഞൊരുങ്ങി നിന്നു തട്ടുകയോ മുട്ടുകയോ ചെയ്യും. ക്വട്ടേഷന്‍ ലക്ഷ്യമിടുന്ന ആളിനെ സമീപിക്കുന്ന രീതിയാണ് തോട്ടയിടല്‍. അയാള്‍ ശല്യം ചെയ്തെന്നു പറഞ്ഞു ബഹളമുണ്ടാക്കും. സമീപത്തു ഗുണ്ടകള്‍ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തില്‍ അവര്‍ രംഗത്തെത്തി ചോദ്യം ചെയ്യല്‍ തുടങ്ങും. ആളുകള്‍ കൂടുമ്പോള്‍ തല്ലും.
ഫോണ്‍ വഴി സൗഹൃദത്തിലാകുന്ന സ്ത്രികള്‍ പിന്നീട് ഇവരെ ഗുണ്ടകളായ ആണ്‍ സുഹൃത്തുകള്‍ക്കിയടയിലേക്ക് കൊണ്ടു വരും പിന്നീട് ഉള്ള കാര്യങ്ങള്‍ അവര്‍ ചെയ്യും. അതോടെ പെണ്‍ ഗുണ്ടകളുടെ കടമ കഴിഞ്ഞു. വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടെയുള്ള സമ്പന്നരെയാണ് ഇവര്‍ വശീകരിക്കുക അതിനുളള സാമര്‍ത്ഥ്യം ഉള്ളവര്‍ മാത്രമേ ഇതിന് ഇറങ്ങൂ. കൈവശമുള്ള പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ദേഹോപദ്രവും. പിന്നീട് ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിങ്ങിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും. പലരും പരാതി പോലും കൊടുക്കാതെ ബാക്കി കിട്ടിയ ജീവനുമായി ജീവിക്കാന്‍ ആഗ്രഹിക്കും.
സോഷ്യല്‍ മീഡിയയില്‍ വനിതാഗുണ്ടകള്‍ സജീവമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ്മ എന്ന മറവിലാണ് ഇത്തരം ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കിയത്. കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട, തിരുവനന്തപുരത്തു നടന്ന 'അവയവമെടുപ്പ്' സംഭവത്തോടെയാണ് ഇതു സജീവമായത്. കൊലയോ അക്രമമോ നടത്തിയാല്‍ മിക്കപ്പോഴും ഗുണ്ടകള്‍ ഒളിവില്‍ കഴിയുന്നതു പാറക്ക്വാറികളിലാണ്. ഈ സമയത്തു പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതു പെണ്‍ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്. ചില പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീകളുണ്ട്. ഗുണ്ടകളെക്കുറിച്ചു വിവരം ചോര്‍ത്തുന്നതിനും പൊലീസുകാര്‍ ഈ സംഘത്തിലെ സ്ത്രീകളെ ഉപയോഗിക്കുന്നുണ്ട്.
അഞ്ചാലുംമൂട്: കൊല്ലം അഞ്ചാലുംമൂട്ടില്‍ ഹോമിയോ ക്ലീനിക്കില്‍ വ്യാജമായി അലോപതി ചികിത്സ നടത്തി വന്ന വനിത ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. സബ്കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കടവൂര്‍ ഒറ്റക്കല്ലിനു സമീപം ശിവാ ക്ലിനിക്കിലെ ഡോക്ടറായിരുന്ന തിരുവനന്തപുരം പേയാട് മൂങ്ങോട് ഇല്ലംവീട്ടില്‍ ശോഭനയാണ് (58) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ഇവര്‍ ഹോമി...
പാരിപ്പളളി: അടിസ്ഥാന സൗകര്യങ്ങളില്‍ പോലും അവഗണന ഏറ്റുവാങ്ങുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ ദയനീയ ചിത്രമാണിത്. കാടുമൂടിയ പരിസരവും ചോര്‍ന്നൊലിക്കുന്ന കെട്ടിടവും. ചോര്‍ച്ച മൂലം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ നശിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. ഓഫീസിനും ഫാര്‍മസിക്കും ഓരോ മുറി മാറ്റിവച്ചാല്‍ ശേഷിക്കുന്ന ...
കുന്നത്തൂര്‍: കേരളത്തെ നടുക്കിയ പ്രളയം വന്‍ ദുരിതം വിതച്ചെങ്കിലും ജലക്ഷാമത്തില്‍ ബുദ്ധിമുട്ടിയ ഒട്ടേറെ കുടുബങ്ങള്‍ക്ക് തുടര്‍ച്ചയായി പെയ്ത മഴ ആശ്വാസവുമായിരുന്നു. കിണറുകളും മറ്റ് ജലാശയങ്ങളും ജലസമൃദ്ധമാവുകയും ജലദൗര്‍ലഭ്യം ഒഴിവാവുകയും ചെയ്തു. എന്നാല്‍ മഴ മാറി വെയില്‍ കനത്തതോടെ ജനം വലയുകയാണ്. ഒപ്പം കിണറുകളില്‍ വെള്ളം താഴുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സാധാര...
കൊല്ലം :ദേശീയപാതയില്‍ കാവനാട്ടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ തീപിടിത്തം. പെട്രോള്‍ പമ്പില്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. അത് പരിഭ്രാന്തിയ്ക്ക ഇടയാക്കിയെങ്കിലും അവസരോചിതമായ വഴിയാത്രക്കാരന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. യുവാവ് അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീകെടുത്തിയതിനാലാണ് വന്‍ അപകടം ഒഴിവാ...
ചവറ: വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകന് മര്‍ദനം. പൂവാല സംഘത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആളാണ് അധ്യാപകനെ മര്‍ദിച്ചത്. ചവറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത്. ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി പെണ്‍ക്കുട്ടിയെ ശല്യം ചെയ്യുക പതിവായിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍ക്കുട്ടി അധ്യാപകനോട് പര...