കരുനാഗപ്പള്ളി: അര്‍ദ്ധരാത്രിയില്‍ വാഹനത്തിന് സൈയിഡ് നല്‍കിയില്ലയെന്ന് ആരോപിച്ച് പഴയ വാഹന കച്ചവട സ്ഥാപന ഉടമയേയും മകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഗ്രാമം കൊട്ട്വേഷന്‍ സംഘങ്ങള്‍ ഒളിവില്‍ പോയതായും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഓച്ചിറ പോലീസ്.
കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയില്‍ ചങ്ങന്‍കുളങ്ങര ജംങ്ഷന് സമീപമാണ് അക്രമം നടന്നത്. വടിവാളുകൊണ്ടുള്ള വെട്ടേറ്റ് കൊല്ലം കുരീപ്പുഴ കൈരളി നഗര്‍ നിഷാന്തില്‍ രാജീവ്(54), മകന്‍ ശ്രീനാഥ്(24) എന്നിവര്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ ചങ്ങന്‍കുളങ്ങര റേഡിയോമുക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമം കൊട്ട്വേഷന്‍ സംഘമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഘത്തില്‍ ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കൊട്ട്വേഷന്‍ സംഘത്തിന്റെ നേതാവ് സഞ്ചരിച്ച കാറിന് അച്ഛനും മകനും സഞ്ചരിച്ചിരുന്ന ജീപ്പ് സൈയിഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ കൂട്ടത്തിലുള്ളവരെ വിവരം ഫോണിലൂടെ അറിയിക്കുകയും സംഘടിച്ചെത്തിയ കൊട്ട്വേഷന്‍ സംഘാംഗങ്ങള്‍ ചങ്ങന്‍കുളങ്ങരയില്‍ ജീപ്പ് തടഞ്ഞ് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നടുറോഡില്‍ രക്തം വാര്‍ന്ന് കിടന്ന അച്ഛനെയും മകനേയും ഹൈവേ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഗ്രാമം കൊട്ട്വേഷന്‍ സംഘങ്ങള്‍ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് ഓച്ചിറ കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുന്തലമുക്ക് കളീക്കല്‍വീട്ടില്‍ ലെനിന്‍, ഇയാളുടെ മാതാവ് സുഭന്ദ്ര എന്നിവരെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചതും ഇവര്‍തന്നെ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരായ സംഘാംഗങ്ങളെ സംരക്ഷിക്കാന്‍ നേതാക്കള്‍ രംഗത്ത് എത്തിയതോടെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി പിടിയിലായവരേപ്പോലും വിട്ടയക്കുകയാണ് ചെയ്തത്.
ബാറുകള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തിയതിനും ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അക്രമം നടത്തിയ കൊട്ട്വേഷന്‍ സംഘത്തിനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പറയപ്പെടുമ്പോഴും സംഘത്തില്‍പെട്ട പലരും ഓച്ചിറയില്‍ വിലസുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കൊട്ട്വേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കരുനാഗപ്പള്ളി പണിക്കരുകടവ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുന്നു.
കൊല്ലം: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിധി എത്തി. സ്വന്തം ഭാര്യയായ കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍മുറി തൈക്കൂട്ടത്തില്‍ വീട്ടില്‍ സനൂജ(28)യെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുല്‍ സലീമിനു (37) കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും നാലാം അഡീഷനല്‍ ജില്ലാ കോടതി വിധിച്ചു.&...
കരുനാഗപ്പള്ളി: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഒരു മത്സ്യതൊഴിലാളി കുടുംബം പെരുവഴിയിലായിരിക്കയാണ്. ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍ മൂന്നാം വാര്‍ഡിലെ മത്സ്യതൊഴിലാളിയായ ലില്ലിപ്പറമ്പില്‍ സെബാസ്റ്റിയനാണ് ലൈഫ് പാര്‍പ്പിടപദ്ധതിയില്‍ നിന്ന് പുറത്തായത്.
ജന്മനാ മൂകനു...
കരുനാഗപ്പള്ളി: ഓച്ചിറയില്‍ അമ്മയേയും മകനേയും അക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലയെന്ന് ആക്ഷേപം നിലനില്‍ക്കേ വീണ്ടും സംഘത്തിന്റെ ആക്രമണം. പഴയ വാഹനവില്‍പ്പന സ്ഥാപന ഉടമയേയും മകനേയുമാണ് സംഘം അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്നവരെ ഹൈവേ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്...
കൊല്ലം: ദേശീയപാതയില്‍ കാവനാട്ടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ തീപിടിത്തം സംഭവിച്ചത് സുരക്ഷാ പിഴവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.അഗ്നി ബാധ ഉണ്ടാകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രഥാമിക കാര്യങ്ങളില്‍പോലും പമ്പുടമയ്‌ക്കോ ജീവനക്കാര്‍ക്കാ യാതൊരു അറിവും ഇല്ലെന്ന കാര്യം പോലീസ് ഇന്നലെ അവരില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ വ്യക്തമായി. അടിയന...
കരുനാഗപ്പള്ളി: കൊല്ലം ചവറ പോലീസ് സ്റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ കാമുകിയെ വിട്ടുകിട്ടാത്തതില്‍ പ്രതിഷേധിച്ച് യുവാവ് പോലീസ് സ്റ്റേഷനില്‍ പെട്രോറോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം അറിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ച് പരിക്കേറ്റ യുവാവിനെ ജ...
കരുനാഗപ്പള്ളി: വ്യാജ വിദേശ മദ്യ നിര്‍മ്മാണ സംഘത്തിലെ പ്രധാന കണ്ണിയും വിതരണക്കാരിയുമായ സ്ത്രീയെ സ്‌ക്കൂട്ടറില്‍ മദ്യവുമായി വരുന്നതിനിടെ ഓച്ചിറയില്‍ നിന്നും കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി. ഇവര്‍ക്കൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ബിജു എന്നയാള്‍ ഓടി രക്ഷപെട്ടു. മാവേലിക്കര കറ്റാനം ചന്ദ്രാലയം വീട്ടില്‍ ശോഭ(40) ആണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്...
കരുനാഗപ്പള്ളി: ഓച്ചിറയില്‍ ഗുണ്ടാസംഘം അമ്മയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം. ദുര്‍ബലമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നു. ചങ്ങന്‍കുളങ്ങര റേഡിയോമുക്കിന് സമീപം 'ഗ്രാമം' എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാ സംഘത്തെയാണ് പോലീസ് പിടികൂടിയത്. പോലീസ് ആദ്യ...