പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നുള്ള തടസ്സങ്ങള്‍ നീക്കിയിട്ടും പൂര്‍ണ ട്രെയിന്‍ ഗതാഗതം ആരംഭിക്കാത്തതിനു കാരണം ന്യൂ ആര്യങ്കാവ് ഭാഗത്തെ തകര്‍ന്ന കലുങ്കും സിഗ്നല്‍ തകരാറും. ഇവിടെ ഒന്നാമത്തെ പാതയിലാണ് നിലവില്‍ പ്രശ്‌നമുള്ളത്. കലുങ്കിനോടുചേര്‍ന്ന ഭാഗം ഇടിഞ്ഞുതാണനിലയിലാണ്. മഴസമയത്ത് വെള്ളമൊഴുകിയ ഭാഗത്ത് മെറ്റലും മണ്ണും ഇടിഞ്ഞുതാണിട്ടുണ്ട്. നിലവില്‍ താംബരം ഓടുന്നത് രണ്ടാമത്തെ പാതയിലൂടെയാണ്.
രണ്ടാഴ്ചമുന്‍പ് പാത പരിശോധിച്ച സുരക്ഷാസംഘം ഇനിയും മണ്ണിടിയാനുള്ള സൂചനകള്‍ മാത്രമാണ് പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് പാതയുടെ അവസ്ഥയെപ്പറ്റി വ്യക്തമായ സൂചന കിട്ടിയിരുന്നില്ല. ഒന്നാംപാതയിലെ മണ്ണ് ഇടിഞ്ഞുതാണ ഭാഗത്തു സിഗ്‌നല്‍ ഒരുവശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗം ഇവിടെ പരിശോധന നടത്തി മധുര ഡി.ആര്‍.എമ്മിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ട്രാക്ക് മെയിന്റനന്‍സ് വിഭാഗവും പരിശോധിക്കണം. എന്നാല്‍ മാത്രമേ കാലുങ്കിന്റെ ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന കാര്യമുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉണ്ടാവൂ. തുടര്‍ന്ന് സിഗ്‌നല്‍ വിഭാഗം പരിശോധന നടത്തുകയും സിഗ്‌നലിന്റെ തകരാറുകള്‍ പരിഹരിക്കുകയും വേണം. സിഗ്‌നല്‍ തകരാര്‍ ഒരുദിവസംകൊണ്ട് പരിഹരിക്കാന്‍ കഴിയും.
കൊല്ലത്തിനും ചെങ്കോട്ടയ്ക്കുമിടയില്‍ ഉദ്യോസ്ഥര്‍ ഏറെ ആശങ്കയോടെ സമീപിക്കുന്ന പ്രദേശമാണ് 40 കിലോമീറ്റര്‍ നീളുന്ന പുനലൂര്‍-ചെങ്കോട്ടഭാഗം. ഇത് പശ്ചിമഘട്ടമേഖലയായതിനാല്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ തീവണ്ടി ഓടുന്നത്. താംബരം, പാലരുവി എക്‌സ്പ്രസുകളും കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള രണ്ട് പാസഞ്ചര്‍ തീവണ്ടികളുമാണ് പാതയില്‍ സര്‍വീസ് നടത്തുന്നത്. തെന്മല എം.എസ്.എല്‍. ഭാഗത്തിനടുത്താണ് ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടായത്. ഗേജ് മാറ്റത്തിന്റെ ഭാഗമായി ഇവിടെ റയില്‍വേ നിര്‍മിച്ച മതില്‍ 30 മീറ്റര്‍ നീളത്തില്‍ പാളത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ പാതയില്‍ സര്‍വീസുകള്‍ നിലയ്ക്കുകയും ചെയ്തു. മറ്റിടങ്ങളില്‍നിന്ന് മണ്ണ് വേഗത്തില്‍ നീക്കിയെങ്കിലും എം.എസ്.എല്‍. ഭാഗത്തെ മണ്ണുനീക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. എന്നാല്‍ ട്രാക്കിലെ പ്രശ്‌നപരിഹാരത്തിനുള്ള പ്രവൃത്തികള്‍ എന്നുമുതല്‍ ആരംഭിക്കുമെന്ന് അറിവില്ല.
തേവന്നൂര്‍: മാലപ്പൊട്ടിക്കാനുളള ശ്രമത്തിനിടെ മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. തേവന്നൂര്‍ ജെഎസ് ലാന്‍ഡില്‍ പരേതനായ മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ(90)യാണു മരണപ്പെട്ടത്.
കഴിഞ്ഞ 28നായിരുന്നു പരിക്കേറ്റതിനാസ്പദായ സംഭവം ഉണ്ടായത്. അമ്പലംകുന്ന്- തേവന്നൂര്‍ റോഡില്‍ എസ്റ്റേറ്റ് ഭാഗത്തു വച്ചാണ് പാറുക്കുട്ടിയമ്മ ആ...
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കൊടുംവളവുകളും കുഴികളും അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മൂന്ന് വാഹനാപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇടമണ്‍ സ്വദേശി സ്വര്‍ണ്ണത്തില്‍ വീട്ടില്‍ ഷാജിയെ (46) തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ താലൂക്ക്...
പത്താനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീ സൂസമ്മ(54).യുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സിസ്റ്ററുടെ വയറ്റില്‍ നിന്നും വേദനസംഹാരിയായ നാഫ്ത്താലീന്‍ ഗുളികയും കണ്ടെത്തി. കൈത്തണ്ടയിലെ മുറിവുകള്‍ അല്ലാ...
പുനലൂര്‍: മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേപ്പര്‍മില്‍ ചരുവിള പുത്തന്‍ വീട്ടില്‍ അനില്‍കുമാറി(52) നെയാണ് വാടകവീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഇയാള്‍ ഭാര്യയും മക്കളുമായി വഴക്കിട്ട് അകന്ന് കഴിയുകയാണ്. കുടുംബവുമായി അകന്ന ശേഷം രണ്ടു വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ...
പുനലൂര്‍: ഇന്നലെ രാത്രി ഏഴേമുക്കാലോടെ തെന്മലയില്‍ നിയന്ത്രണം വിട്ട ലോറി റോഡരികില്‍ നിന്നവര്‍ക്കിടയിലേക്കു ഇടിച്ചുകയറി ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നു ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ടു പാതയോരത്തു ചായകുടിച്ചു നിന്നവരുടെ ഇടയിലേക്കു ഇടിച്ചുകയറി. ശങ്കരന്‍കോവില്‍ സ്വദേശി ശങ്കയ്യ (60) ആണു മരിച്ചത്.അപകടത്തെ തുടര്‍ന്ന് ദേശ...
പുനലൂര്‍: കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപമുള്ള ഉള്‍വനത്തില്‍ നിന്നും ചന്ദന മരവുമായി കടന്ന അഞ്ച് പ്രതികളെ പോലീസ് വലയിലാക്കി. പുളിയറ തേക്കുംമൂട് സ്വദേശികളായ കറുപ്പസ്വാമി (30), ശിവസുരേഷ് (23), മുസ്തഫ (45), കറുപ്പസ്വാമി (33), തെങ്കാശി ഇടൈക്കല്‍ സ്വദേശി തങ്കദുരൈ (45) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുളിയറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.അവ...
പുനലൂര്‍: ശാപമോക്ഷത്തില്‍ നിന്നും മുക്തി നേടാതെ പുനലൂര്‍ തൂക്കുപാലം. പുനലൂര്‍ തൂക്ക് പാലം പുനര്‍ നിര്‍മ്മാണം 2016ല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും ബാക്കി പണികള്‍ മന്ദഗതിയില്‍. പുനലൂരിന്റെ സൗന്ദര്യത്തിന്റെ അടയാളമാണ് തൂക്കുപ്പാലം എന്നാല്‍ പാലത്തിന്റെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്. പണികള്‍ ആരംഭിച്ച് ശേഷം പിന്നീട് അത് സ്തംഭിക്കുകയും ഇപ്പോള്‍ മാസങ്ങളായി പ്രവര്‍ത്തനങ...
കൊല്ലം: പ്രളയക്കെടുതിയ്ക്ക് ശേഷം പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് സര്‍വീസ് പുനരാരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്ന ട്രെയിനാണ് ഇന്ന് വീണ്ടും ഓടിതുടങ്ങുന്നത്. പ്രളയകാലത്ത് നിറുത്തിവച്ച പല ട്രെയിനുകളും സര്‍വീസ് ആരംഭിച്ചെങ്കിലും പുനലൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ സര...
അഞ്ചല്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ സ്ത്രീയെ ഇന്നലെ അഞ്ചല്‍ പൊലീസ് പിടിയിലായി. കരുകോണ്‍ പുഞ്ചക്കോണത്ത് ഇരുവേലിക്കല്‍ ചരുവിളവീട്ടില്‍ കുല്‍സുംബീവി (50)യെയാണ് എസ് .ഐ. പി എസ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് കുല്‍സും കഞ്ചാവ് വിറ്റിരുന്നത്.ചെറിയ പൊതികളാക്കി കഞ്ചാവ ്കുട്ടികള്‍ക്ക് നല്‍കു...